ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ റിപ്പോർട്ട്. സംഘടനയുടെ പുതിയ പ്രവർത്തനങ്ങളെക്കുറിച്ചും ഭീകരാക്രമണ പദ്ധതികളെക്കുറിച്ചും റിപ്പോർട്ടിൽ ഗൗരവകരമായ കണ്ടെത്തലുകളാണുള്ളത്.(Delhi blast, UNSC report says about Jaish-e-Mohammed link)
ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കായി മാത്രമായി ‘ജമാഅത്ത് ഉൽ മുമിനത്ത്’ എന്ന പേരിൽ ഒരു വിഭാഗം രൂപീകരിക്കാൻ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ ഒക്ടോബർ 8-ന് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ സംഘടനയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് യുഎൻ നിരീക്ഷിക്കുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരൻ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്.
യുഎൻ റിപ്പോർട്ടിൽ ജെയ്‌ഷെ മുഹമ്മദിനെ പരാമർശിച്ചതിനെതിരെ പാകിസ്ഥാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജെയ്‌ഷെ മുഹമ്മദ് നിലവിൽ പ്രവർത്തിക്കുന്നില്ലെന്നാണ് പാകിസ്ഥാന്റെ വാദം. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനയായി യുഎൻ മുൻപേ പ്രഖ്യാപിച്ച സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്.



