ഡല്‍ഹി സ്‌ഫോടനത്തിൽ ഭീകരാക്രമണം സാധ്യത തള്ളാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ | Delhi blast

സ്ഫോടന സ്ഥലത്ത് എൻഎസ്ജി, എൻഐഎ സംഘം എത്തി പരിശോധന നടത്തി
delhi blast
Published on

ഡൽഹി : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഭീകരാക്രമണം സാധ്യത തള്ളാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍. സ്‌ഫോടനത്തിന് കാരണം സി‌എൻ‌ജി സിലിണ്ടറാണെന്ന് പ്രാഥമിക നി​ഗമനം. എന്നാൽ അട്ടിമറി സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

സ്ഫോടന സ്ഥലത്ത് എൻഎസ്ജി, എൻഐഎ സംഘം എത്തി പരിശോധന നടത്തി.ഒരു സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ചാലുണ്ടാകുന്ന ആഘാതമല്ല ഉണ്ടായിരിക്കുന്നതെന്ന വിലയിരുത്തലുകളുണ്ട്.സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ബിഹാറില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ, രാജ്യത്തെയാകെ ഞെട്ടിച്ച് ഡല്‍ഹിയില്‍ ഉഗ്ര സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം തിങ്കളാഴ്ച രാത്രി 6.55നായിരുന്നു ഡല്‍ഹി നടുങ്ങിയ പൊട്ടിത്തെറിയുണ്ടായത്‌. സംഭവത്തില്‍ ഒൻപത് പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. 25 ഓളം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ അഗ്നിക്കരയാകുകയോ ചെയ്തിട്ടുണ്ട്‌.

അതേ സമയം, ഡൽ​ഹിയിൽ വൻസ്ഫോടനം പദ്ധയിട്ടെത്തിയ സംഘത്തെ ഹരിയാന-ജമ്മു കശ്മീർ പൊലീസിന്റെ സംയുക്ത സംഘം പിടികൂടിയിരുന്നു. 2900 കിലോ സ്‌ഫോടക വസ്തുക്കളും എകെ 47 തോക്കുകളും പിടിച്ചെടുത്തിരുന്നു. ഇത്തരം ഒരു സാഹചര്യം നിലനിൽക്കെയാണ് സ്ഫോടനം സംഭവിച്ചിരിക്കുന്നത്. സ്ഫോടനത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com