ഡൽഹി സ്ഫോടനം ; സ്ഥിതിഗതികൾ വിലയിരുത്തി ആഭ്യന്തരമന്ത്രി അമിത്ഷാ | Delhi blast

എല്ലാ വശവും പരിശോധിക്കും. സംഭവ സ്ഥലത്ത് ഉടനെത്തുമെന്ന് അമിത്ഷാ അറിയിച്ചു.
delhi blast
Published on

ഡൽഹി : ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം നടന്ന വൻ സ്ഫോടനത്തിലെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും വസ്തുക്കൾ പരിശോധിച്ച് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 മിനിറ്റിനകം സുരക്ഷാസേന സ്ഥലത്തെത്തി. സ്‌ഫോടനത്തിൽ കാൽനട യാത്രക്കാർക്കും പരുക്കേറ്റു. എഫ്‌എസ്‌എല്ലിനൊപ്പം എൻ‌എസ്‌ജി, എൻ‌ഐ‌എയും സമഗ്രമായ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ എല്ലാ വശവും പരിശോധിക്കും. സംഭവ സ്ഥലത്ത് ഉടനെത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ആശുപത്രിയിൽ കൂടുതൽ സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തി. പൊലീസ് കൂടുതൽ ബാരിക്കേടുകൾ നിരത്തി. ഡൽഹിയിൽ വ്യാപക പരിശോധന നടന്നുവരികയാണ്. സെപ്ഷ്യൽ സെൽ പരിശോധനയാണ് നടക്കുന്നത്. എയർപോർട്ടുകളിൽ അടക്കം ജാഗ്രത നിർദേശം നൽകി. ഇന്ന് വൈകുന്നേരം 6.52 ഓടെ, സാവധാനത്തിൽ നീങ്ങിയ ഒരു കാർ മെട്രോ സ്‌റ്റേഷന് സമീപത്ത് റെഡ് സിഗ്നലിൽ എത്തുകയും പിന്നീട് 6.55ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. കാർ പൊട്ടിത്തെറിച്ച് തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു.സ്ഫോടനത്തിൽ 8 മരണം. എട്ടോളം വാഹനങ്ങൾ കത്തിനശിച്ചതായാണ് വിവരം. 30 പേർക്ക് പരുക്കുണ്ട്. ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. നദീം എന്നയാളുടെ പേരിലാണ് വാഹനം റജിസ്റ്റർ ചെയ്തിട്ടുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com