
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുണ്ടായ മേഘവിസ്ഫോടനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും(Dehradun cloudburst).
കനത്ത മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ ഈ പ്രതിസന്ധി തരണം ചെയ്യാൻ സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായാണ് വിവരം.
അതേസമയം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതായും ഭരണസംവിധാനം പൂർണ്ണമായും സജീവമാണെന്നും മുഖ്യമന്ത്രി ധാമി അറിയിച്ചു. അതേസമയം ഇന്ന് പുലർച്ചെയാണ് ഡെറാഡൂണിൽ മേഘവിസ്ഫോടനമുണ്ടായത്.