
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വൻ മേഘവിസ്ഫോടനം(cloudburst). ഇന്ന് പുലർച്ചെയാണ് മേഘവിസ്ഫോടനം ഉണ്ടായത്.
മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. സഹസ്രധാര പ്രദേശത്ത് രണ്ട് പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
മേഘവിസ്ഫോടനത്തിൽ അനവധി വീടുകളും കടകളും ഒലിച്ചു പോയി. മാത്രമല്ല; കനത്ത മഴയെ തുടർന്ന് തംസ നദി കരകവിഞ്ഞൊഴുകുന്നതായാണ് റിപ്പോർട്ട്.