
സിംഗപ്പൂർ: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനെതിരെ പ്രയോഗിച്ചതിൽ വിമാനങ്ങൾ നഷ്ടപ്പെട്ടതായി പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കി(Operation Sindoor). ഇന്ത്യൻ സൈന്യത്തിന് തന്ത്രങ്ങൾ മെച്ചപ്പെടുത്താനും വീണ്ടും തിരിച്ചടിക്കാനും കഴിയണമെങ്കിൽ വിമാനം എന്തുകൊണ്ട് നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ് ഇന്ത്യൻ ജെറ്റുകൾ വെടിവച്ചിട്ടുവെന്ന ഇസ്ലാമാബാദിന്റെ അവകാശവാദം അദ്ദേഹം പൂർണമായും തള്ളിക്കളയുകയും ചെയ്തു. നഷ്ടങ്ങൾ യുദ്ധത്തിന്റെ ഭാഗമാണെന്നും എല്ലാ വ്യോമസേന പൈലറ്റുമാരും സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങിയെന്നും ഇന്ത്യൻ വ്യോമസേനയുടെ ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി വ്യക്തമാക്കി.