
ബതിന്ദ: മാനനഷ്ടക്കേസിൽ കങ്കണയോട് നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് കോടതി ആവശ്യപ്പെട്ടു(Defamation case). ഒക്ടോബർ 27 ന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാനുള്ള അവരുടെ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്.
കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധത്തിനിടെ പഞ്ചാബ് സ്വദേശിയായ പരാതിക്കാരിയായ മഹീന്ദർ കൗറിനെക്കുറിച്ച് കങ്കണ സ്വന്തം അഭിപ്രായം റീട്വീറ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാനുള്ള അപേക്ഷ കോടതി തള്ളിയത്.