
സുൽത്താൻപൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തിനെതിരായ അപകീർത്തി കേസ് പരിഗണിക്കുന്നത് ജൂലൈ 14 ലേക്ക് മാറ്റി. നടപടി എംപി-എംഎൽഎ കോടതിയുടേതാണ്.(Defamation case against Rahul Gandhi)
2018 ൽ ബിജെപി നേതാവ് വിജയ് മിശ്രയാണ് ഗാന്ധിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തത്. മിശ്രയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സന്തോഷ് കുമാർ പാണ്ഡെ, ബുധനാഴ്ച കോടതി ഒരു സാക്ഷിയെ വിസ്തരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സാക്ഷി ഹാജരാകാത്തതിനാൽ വാദം കേൾക്കൽ മാറ്റിവയ്‌ക്കേണ്ടി വന്നുവെന്ന് പറഞ്ഞു.