ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി തന്റെ ഡീപ്ഫേക്ക് വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നു ; കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ |Nirmala sitharaman

എ.ഐ. സാമ്പത്തിക മേഖലയെയും ഭരണ നിർവഹണത്തെയും ദൈനംദിന ജീവിതത്തെയും മാറ്റിമറിക്കുന്നു.
Nirmala sitharaman
Published on

ഡൽഹി : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ദുരുപയോഗം വർധിച്ചു വരുന്നതിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി തന്റെ ഡീപ്ഫേക്ക് വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സാങ്കേതിക സംവിധാനം കെട്ടിപ്പടുക്കുന്നതിനായി ഫിൻടെക് ഇന്നൊവേറ്റർമാർ, നിക്ഷേപകർ, റെഗുലേറ്റർമാർ എന്നിവർ സഹകരിക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു.

എ.ഐ. സാമ്പത്തിക മേഖലയെയും ഭരണ നിർവഹണത്തെയും ദൈനംദിന ജീവിതത്തെയും മാറ്റിമറിക്കുന്നു എന്നതിൽ സംശയമില്ല. എന്നാൽ അതിൻ്റെ ശക്തിയെ നാം ഉപയോഗിക്കുമ്പോൾ, സാങ്കേതികവിദ്യ എപ്പോഴും മനുഷ്യരാശിക്ക് വേണ്ടിയായിരിക്കണം എന്ന ബോധം നമുക്കുണ്ടായിരിക്കണമെന്ന് മന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com