ഡൽഹി : പ്രധാനമന്ത്രിക്കും മാതാവിനുമെതിരായ കോൺഗ്രസിന്റെ ഡീപ് ഫെയ്ക്ക് വീഡിയോയിൽ പൊലീസ് കേസ്. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്. വീഡിയോ പ്രചരിപ്പിച്ചതിനാണ് നടപടിയെടുത്തിരിക്കുന്നത്. ബിഹാർ കോൺഗ്രസിന്റെ സമൂഹമാധ്യമത്തിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ബിജെപി ഡൽഹി തിരഞ്ഞെടുപ്പ് സെൽ കൺവീനർ സങ്കേത് ഗുപ്ത നൽകിയ പരാതിയിലാണ് നോർത്ത് അവന്യൂ പൊലീസിന്റെ നടപടി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 318(2), 336(3)(4), 340(2), 352, 356(2), 61(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
അതേ സമയം, വിഡിയോ ഒരു രക്ഷിതാവ് തന്റെ കുട്ടിയെ പഠിപ്പിക്കുന്നതിനെ കുറിച്ചുള്ളതാണെന്നും പ്രധാനമന്ത്രിയുടെ അമ്മയെ വിഡിയോയിൽ അപമാനിച്ചിട്ടില്ലെന്നും കോൺഗ്രസ് വിശദീകരിച്ചു.