‘ജയിച്ചാലും തീരുമാനങ്ങൾ നടപ്പിലാക്കാൻ കഴിയില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’: മെഹബൂബ മുഫ്തി

‘ജയിച്ചാലും തീരുമാനങ്ങൾ നടപ്പിലാക്കാൻ കഴിയില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’: മെഹബൂബ മുഫ്തി
Published on

ശ്രീന​ഗർ: വരുന്ന ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന് പീപ്പിൾസ് ഡെമോക്രാടിക് പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയിച്ചാലും പാർട്ടിയുടെ അജണ്ടകൾ കേന്ദ്ര ഭരണ പ്രദേശത്ത് നടപ്പിലാക്കാൻ കഴിയില്ലെന്നും മെഹബൂബ മുഫ്തി വിമർശിച്ചു.

"2016ൽ 12,000 പേർക്കെതിരെ എഫ്ഐആർ റദ്ധ് ചെയ്ത ബിജെപി സർക്കാരിൻ്റെ ഒരു മുഖ്യമന്ത്രിയായിരുന്നു ഞാൻ. അത് ഇപ്പോൾ ചെയ്യാൻ കഴിയുമോ? മുഖ്യമന്ത്രിയെന്ന നിലയിൽ വിഘടനവാദികളെ ചർച്ചയ്ക്ക് ക്ഷണിക്കാൻ ഞാൻ അവർക്ക് കത്തെഴുതി. മുഖ്യമന്ത്രിയെന്ന സ്ഥാനത്ത് എഫ്ഐആർ റദ്ദാക്കാൻ പോലും സാധിക്കുന്നില്ലെങ്കിൽ അത്തരമൊരു സ്ഥാനം കൊണ്ട് എന്ത് ചെയ്യാനാകും," മെഹബൂബ മുഫ്തി ചോദിച്ചു. ഒരു പ്യൂണിൻ്റെ സ്ഥാനമാറ്റത്തിന് പോലും ​ഗവർണറുടെ വാതിൽക്കൽ കാത്തുനിൽക്കണമെന്ന് രാഷ്ട്രീയ എതിരാളിയും നാഷണൾ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള പറഞ്ഞതായും മുഫ്തി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com