ഹിമാചലിൽ മഴക്കെടുതിയിൽ മരണം 125 ആയി; കണക്കുകൾ പുറത്ത് വിട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി | rain

മാണ്ഡി, കാംഗ്ര, കുളു, ചമ്പ തുടങ്ങിയ ജില്ലകളാണ് മഴക്കെടുതി രൂക്ഷമായി തുടർന്നത്.
rain
Published on

ഷിംല: ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരണം 125 ആയി. നിരവധിപേർക്ക് വീടുകൾ നഷ്ടപ്പെട്ടുrain). മണ്ണിടിച്ചിലിനെ തുടർന്ന് 468 റോഡുകൾ അടച്ചു. സംസ്ഥാനത്തുടനീളം 676 ജലവിതരണ പദ്ധതികൾ തടസ്സപ്പെട്ടു.

മഴ വെള്ളപ്പാച്ചിലിൽ 1,199 വിതരണ ട്രാൻസ്ഫോർമറുകൾ പ്രവർത്തനരഹിതമായി. മാണ്ഡി, കാംഗ്ര, കുളു, ചമ്പ തുടങ്ങിയ ജില്ലകളാണ് മഴക്കെടുതി രൂക്ഷമായി തുടർന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇന്ന് രാവിലെ 10 മണി വരെയുള്ള കണക്കുകൾ പുറത്തുവിട്ടതിലാണ് ഈ വിവരങ്ങളുള്ളത്.

അതേസമയം പ്രദേശത്ത് നിന്ന് പൊതുമരാമത്ത്, ജലശക്തി, വൈദ്യുതി വകുപ്പുകൾ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com