
മാണ്ഡി: ഹിമാചൽ പ്രദേശിലെ സുന്ദർനഗറിലുണ്ടായ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6 ആയി(landslide). മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണിത്. 3 പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് വിവരം.
മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകൾ പൂർണ്ണമായും തകർന്നിരുന്നു. ഈ വീട്ടിൽ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. അപകടം നടന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്.