ഡല്‍ഹി കെട്ടിട ദുരന്തത്തിൽ മരണസംഖ്യ 11 ആയി ; മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേര്‍

മൂന്നു സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ മരിച്ച 11പേർ അപകടത്തിൽ മരിച്ചത്.
mustafabad death
Published on

ഡല്‍ഹി: മുസ്തഫാബാദില്‍ നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 11 ആയി. ശനിയാഴ്ച പുലര്‍ച്ചെ 2.39-ഓടെയാണ് അപകടം ഉണ്ടായത്. കെട്ടിടത്തിന്റെ ഉടമ തെഹ്‌സിനും (60) ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. മൂന്നു സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ മരിച്ച 11 പേരില്‍ എട്ടുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തിയത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കെട്ടിടത്തിന് ഇരുപതുകൊല്ലം പഴക്കമുണ്ടെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഡല്‍ഹി മുഖ്യമന്ത്രി രേഖാ ശര്‍മ. കെട്ടിടം തകർന്നു വീണതിൽ അന്വേഷണം നടത്തുമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യകത്മാക്കി

Related Stories

No stories found.
Times Kerala
timeskerala.com