നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; ഉത്തര്‍പ്രദേശ് സ്വദേശിനിയുടെ വധശിക്ഷ നടപ്പാക്കി യുഎഇ

ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഷഹ്‌സാദി ഖാന്റെ(33) വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്
നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; ഉത്തര്‍പ്രദേശ് സ്വദേശിനിയുടെ വധശിക്ഷ നടപ്പാക്കി യുഎഇ
Published on

ന്യൂഡല്‍ഹി: നാല് മാസം പ്രായമുള്ള കുഞ്ഞ് കൊലപ്പെട്ട കേസില്‍ തടവില്‍ കഴിയുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനിയുടെ വധശിക്ഷ നടപ്പാക്കി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഷഹ്‌സാദി ഖാന്റെ(33) വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്. ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

മകളുടെ അവസ്ഥ അറിയാന്‍ ഷഹ്‌സാദിയുടെ പിതാവ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണു വധശിക്ഷ വിവരം ലഭിച്ചത്. ഇന്ത്യന്‍ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ കേസിലാണു വീട്ടുജോലിക്കാരിയായിരുന്ന ഷഹ്‌സാദിക്കെതിരെ അബുദാബി കോടതി വധശിക്ഷ വിധിച്ചത്. ഉത്തര്‍പ്രദേശ് മതാവുന്ദ് ഗൊയ്‌റ മുഗളായി ബാന്ദ സ്വദേശിയായ ഷെഹ്‌സാദി 2021ലാണ് അബുദാബിയിലെത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയത്തിലായ ഉസൈര്‍ വഴിയാണ് ഷെഹ്‌സാദി അബുദാബിയിലെത്തിയത്.

2025 ഫെബ്രുവരി 15നാണു ഷഹ്സാദി ഖാന്റെ വധശിക്ഷ നടപ്പാക്കിയതെന്നു മന്ത്രാലയം കോടതിയില്‍ പറഞ്ഞു. ഫെബ്രുവരി 28നാണു വധശിക്ഷ നടപ്പാക്കിയ വിവരം അറിയിച്ചുള്ള ഔദ്യോഗിക സന്ദേശം യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചതെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ചേതന്‍ ശര്‍മ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com