National
മധ്യപ്രദേശിൽ മാരകമായ മെലിയോയ്‌ഡോസിസ് പടരുന്നു; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു | melioidosis
പനി, ചുമ, നെഞ്ചുവേദന, അല്ലെങ്കിൽ കുരുക്കൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ.
ഭോപ്പാൽ: മധ്യപ്രദേശിൽ മെലിയോയിഡോസിസ് എന്ന ബാക്ടീരിയ രോഗം പടരുന്നതായി റിപ്പോർട്ട്melioidosis). ക്ഷയരോഗത്തിന് സമാനമായ ഒരു മാരകമായ പകർച്ചവ്യാധിയധിയാണിത്.
മണ്ണിലും മലിനജലത്തിലും, നെൽപ്പാടങ്ങളിലും കാണപ്പെടുന്ന ബർഖോൾഡേറിയ സ്യൂഡോമല്ലി എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണമാകുന്നത്. പനി, ചുമ, നെഞ്ചുവേദന, അല്ലെങ്കിൽ കുരുക്കൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ.
അതേസമയം കഴിഞ്ഞ 6 വർഷത്തിനിടെ, മധ്യപ്രദേശിലെ 20 ഓളം ജില്ലകളിൽ നിന്നുള്ള 130 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളതായാണ് വിവരം. അതേസമയം രോഗത്തിനെതിരായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.