മരുമകളെ ബലാത്സംഗം ചെയ്തു കൊന്ന് കുഴിച്ചുമൂടി ; ഭർതൃപിതാവടക്കം നാലു പേർ അറസ്റ്റിൽ |Murder case

ഭർത്താവും ഭര്‍തൃമാതാവ്, ഭര്‍തൃപിതാവിന്റെ സഹോദരിയും ഉള്‍പ്പെടെയാണ് പിടിയിലായത്.
murder case
Published on

ഫരീദാബാദ് : യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാണയിലെ ഫരീദാബാദിലാണ് സംഭവം. ഭർത്താവും ഭര്‍തൃമാതാവ്, ഭര്‍തൃപിതാവിന്റെ സഹോദരിയും ഉള്‍പ്പെടെയാണ് പിടിയിലായത്.

കൊലയ്ക്ക് മുൻപ് യുവിയെ ഭർത്താവിന്റെ പിതാവ് ഉറക്കഗുളിക കൊടുത്ത് മയക്കി ബലാത്സംഗം ചെയ്തതായി പോലീസ് കണ്ടെത്തി. യുവതിയുടെ ജഡം ഭർത്താവിന്റെ വീടിന് സമീപത്തെ പത്തടി താഴ്ചയുള്ള കുഴിയിൽ നിന്ന് കണ്ടെടുത്തു. കുഴി സ്ലാബ് കൊണ്ട് മൂടിയനിലയിലായിരുന്നു.ഉത്തര്‍പ്രദേശ് സ്വദേശിയായ ഇരുപത്തിനാലുകാരിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവിന്റെ കുടുംബം തന്നെ പോലീസിൽ പരാതി നൽകിയത്.

ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ശികോഹാബാദ് സ്വദേശിയായ യുവതിയും ഫരീദാബാദ് സ്വദേശിയും തമ്മില്‍ 2023-ലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ നാളുകളില്‍ത്തന്നെ സ്ത്രീധനാഥിന്റെ പേരിൽ വലിയ തർക്കം ഉണ്ടായിരുന്നു. പലപ്പോളും യുവതിക്ക് മർദനമേൽക്കേണ്ടിവരികയും ചെയ്‌തിരുന്നു.

ഭര്‍തൃവീട്ടിലെ മോശം പെരുമാറ്റം കാരണം ഒരുവര്‍ഷത്തോളം യുപിയിലെ സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്നന്നു.സ്ത്രീധനം സംബന്ധിച്ച പ്രശ്‌നങ്ങളാകാം കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് യുവതിയുടെ സഹോദരന്റെ ആരോപണം.

ഭര്‍ത്താവും ഭര്‍തൃമാതാവും ഉള്‍പ്പെടെയാണ് പദ്ധതി തയ്യാറാക്കിയത്. സംഭവ ദിവസം ഭര്‍തൃമാതാവിനെ ഉത്തര്‍പ്രദേശിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞയച്ചു. ഏപ്രില്‍ 21-ന് രാത്രി യുവതിയുടെയും വീട്ടിലുണ്ടായിരുന്ന തന്റെ സഹോദരിയുടെയും ഭക്ഷണത്തില്‍ ഭര്‍ത്താവ് ഉറക്കഗുളിക കലര്‍ത്തി. ഇതോടെ ബോധരഹിതരായ രണ്ട് സ്ത്രീകളും രണ്ട് മുറികളിലായി ഉറങ്ങി.

തുടര്‍ന്ന് അര്‍ധരാത്രിയായതോടെ ഭര്‍തൃപിതാവ് മരുമകളെ കൊലപ്പെടുത്താനായി മുറിയില്‍ക്കയറി. കൊലപ്പെടുത്തുംമുന്‍പ് ബോധരഹിതയായിക്കിടന്നിരുന്ന മരുമകളെ ഇയാള്‍ ബലാത്സംഗം ചെയ്‌തു. എന്നാല്‍ ഇക്കാര്യം കൊലപാതകം സംബന്ധിച്ച് അറിയുമായിരുന്ന ഭാര്യയോടോ മകനോടോ പറയാതെ രഹസ്യമാക്കി വെച്ചിരുന്നു. കൊലപാതകം നടത്തിയശേഷം പിതാവ് മകനെ വീടിന്റെ മുകൾനിലയിലേക്ക് വിളിച്ചു. തുടര്‍ന്ന് ഇരുവരും യുവതിയുടെ മൃതദേഹം പൊതിഞ്ഞുകെട്ടി നേരത്തേ വീടിനോടു ചേര്‍ന്ന് നേരത്തെയെടുത്ത കുഴിയിലിട്ട് മൂടി.

ഡ്രെയിനേജ് ആവശ്യത്തിനെന്ന് അയല്‍വാസികളെ തെറ്റിദ്ധരിപ്പിച്ചാണ് കുഴിയെടുത്തത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചായിരുന്നു നീക്കം. ആ ദിവസങ്ങളില്‍ യുവതി ജീവിച്ചിരുന്നതിനാല്‍ സംശയത്തിനിടയാക്കിയതുമില്ല. മരുമകളെ കുഴിയില്‍ അടക്കിയശേഷം മണ്ണും കല്ലുമിട്ട് മൂടി. തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞ് മുകളില്‍ ഒരു കോണ്‍ക്രീറ്റ് സ്ലാബും പണിതു. കുഴിയില്‍ നിന്ന് ഭാഗികമായി കണ്ടെത്തിയ യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com