
ബീഹാർ : നർക്കതിയാഗഞ്ച് മുനിസിപ്പൽ കൗൺസിലിലെ വാർഡ് കൗൺസിലറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മരുമകൾ രംഗത്ത്. വാർഡ് കൗൺസിലറായ ഭർതൃപിതാവിനെതിരെ ലൈംഗിക പീഡന പരാതിയുമായാണ് യുവതി പോലീസിനെ സമീപിച്ചിരിക്കുന്നത്.
നർക്കതിയാഗഞ്ച് മുനിസിപ്പൽ കൗൺസിലിലെ വാർഡ് കൗൺസിലറായ സർവേഷ് വർമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മരുമകൾ ഉന്നയിച്ചിരിക്കുന്നത്. അശ്ലീല വീഡിയോകൾ കാണിക്കുകയും നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും, നിരന്തരം ബാലത്സങ്ങത്തിന് ഇരയാക്കുകയും ചെയ്തതായാണ് പരാതിയിൽ യുവതി പറയുന്നത്. ഇതിനിടെ താൻ ഗർഭിണിയായെന്നും, നിർബന്ധിച്ച് അബോർഷൻ ചെയ്യിപ്പിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
പീഡനത്തെ എതിർത്തപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും, ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നും പ്രതി ഭീഷണി ഉയർത്തിയതായും യുവതി പരാതിയിൽ പറയുന്നു. അതേസമയം , യുവതിയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. .