
വാഷിങ്ടണ്‍: ഇന്ത്യക്കും റഷ്യക്കും പരിഹാസവുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാഷ്ട്രങ്ങളും ‘ഇരുണ്ട ദുരൂഹ’ ചൈനയുടെ പക്ഷത്തെത്തിയതായാണ് ട്രംപ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. മൂന്ന് രാജ്യങ്ങള്‍ക്കും സമൃദ്ധി ആശംസിച്ചും ട്രംപ്പരിഹസിക്കുന്നുണ്ട്. നരേന്ദ്ര മോദി, വ്‌ളാദിമിര്‍ പുടിന്‍, ഷി ജിന്‍പിങ് എന്നിവരുടെ ഫോട്ടോ സഹിതമായിരുന്നു ട്രംപിന്റെ പോസ്റ്റ്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആതിഥേയത്വം വഹിച്ച ടിയാൻജിൻ എസ്‍സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും ഉൾപ്പെടെ നിരവധി ലോക നേതാക്കൾ പങ്കെടുത്തിരുന്നു. മൂന്ന് നേതാക്കളുടെയും സൗഹൃദത്തെ 'ഒരു വഴിത്തിരിവ്' എന്ന നിലയിലായിരുന്നു പലരും വിലയിരുത്തിയിരുന്നത്. ഇതിനിടെ , കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർഷങ്ങളിലെ ഏറ്റവും മോശം അവസ്ഥയിലാണ്.