
യമുനാ നദിയില്‍ അമോണിയയുടെ അളവ് അപകടകരമാം വിധത്തില്‍ ഉയർന്നതിനെ തുടര്‍ന്ന് ഡൽഹിയിൽ കടുത്ത ജലക്ഷാമം. ഡൽഹി ജലബോര്‍ഡാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വസിരാബാദ് ജലശുദ്ധീകരണശാലയില്‍ നദിയിലെ അമോണിയയുടെ അളവ് 5.0പിപിഎം ഉയര്‍ന്നത് മൂലം ഇരുപത് മുതല്‍ ഇരുപത്തിയഞ്ച് ശതമാനം വരെ ജല ഉത്പാദനം കുറഞ്ഞുവെന്നാണ് വിവരം. ഇതോടെ ജല വിതരണം പലയിടങ്ങളിലും തടസപ്പെട്ടു.
മജ്‌നു കാ തില, ഐഎസ്ബിടി, ജിപിഒ, എന്‍ഡിഎംസി ഏരിയ, ഐടിഒ, ഹാന്‍സ് ഭവന്‍, എല്‍എന്‍ജെപി ഹോസ്പിറ്റല്‍, ഡിഫന്‍സ് കോളനി, സിജിഒ കോംപ്ലക്‌സ്, രാജ്ഘട്ട്, ഡബ്ല്യുഎച്ച്ഒ, ഐഎമര്‍ജന്‍സി, രാംലീല ഗ്രൗണ്ട്, ഡൽഹി ഗേറ്റ്, എന്നി ഇടങ്ങളിലാണ് ജലവിതരണം തടസപ്പെട്ടത്.