സീതാറാം യെച്ചൂരി: ഇടതുമൂല്യങ്ങള്‍ കൈവിടാത്ത ‘പ്രായോഗിക രാഷ്ട്രീയ നേതാവ്’ : ദമ്മാം ഒ ഐ സി സി

സീതാറാം യെച്ചൂരി: ഇടതുമൂല്യങ്ങള്‍ കൈവിടാത്ത ‘പ്രായോഗിക രാഷ്ട്രീയ നേതാവ്’ : ദമ്മാം ഒ ഐ സി സി
Published on

ഇന്ത്യയില്‍ ആര്‍എസ്എസിനെതിരായ ചെറുത്തുനില്‍പ്പിനപ്പുറം ഇക്കാലത്ത് വലിയ വിപ്ലവപ്രവര്‍ത്തനമില്ലെന്ന് കരുതുന്ന ഇടതുപക്ഷക്കാരുടെ കൂട്ടത്തിലായിരിരുന്നു യെച്ചൂരിയെന്ന് ദമ്മാം ഒ ഐ സി സി. സീതാറാം യെച്ചൂരിയുടെ മരണത്തിലൂടെ നഷ്ടമാകുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം കൂടിയാണ്. മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ക്ക് പോലും പക്വതയുടെയും മാന്യതയുടെയും ഭാഷയാണ് യെച്ചൂരി സ്വീകരിച്ചത്.

ഇന്ത്യന്‍ രാഷ്ട്രീയം വിശാലമായ അര്‍ത്ഥത്തില്‍ ആര്‍ എസ് എസ് ഹിന്ദുത്വവാദികളും അവരെ എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷ ഭൂമിയാണെന്ന് ഹര്‍കിഷന്‍ സിങ് സൂര്‍ജിത്തിനെ പോലെ മനസ്സിലാക്കിയ നേതാവായിരുന്നു സീതറാം യച്ചൂരി. കോണ്‍ഗ്രസിന്റെ വിരുദ്ധ രാഷ്ട്രീയ ഇഴകീറലുകള്‍ക്ക് ഇന്നിന്റെ ഇന്ത്യയില്‍ പ്രസക്തിയില്ല എന്ന് മനസ്സിലാക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ഒപ്പം കൈകോര്‍ത്ത് പിടിച്ച, പ്രയോഗിക രാഷ്ട്രീയ വാക്താവായിരുന്നു സിതറാം യെച്ചൂരി എന്ന് ദമ്മാം ഒ ഐ സി സി അഭിപ്രായപ്പെട്ടു. ആര്‍ എസ് എസ്സിനെതിരായ പോരാട്ടത്തില്‍, എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് രാഹുല്‍ ഗാന്ധിക്കൊപ്പം നില്ലകൊണ്ട നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി എന്നും നല്ല ബന്ധം കാത്ത് സൂക്ഷിച്ച നേതാവാണ് യെച്ചൂരി.

സീതാറാം യെച്ചൂരിയുടെ വിടവാങ്ങല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അദര്‍ശാധിഷ്ഠിതമായ അവസാന ഇതളുകളിലൊന്ന് അടര്‍ന്നുവീഴുന്നതു പോലെയാണെന്ന് ദമ്മാം ഒ ഐ സി സി റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ് ഇ. കെ സലിം, സംഘടനാ ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം എന്നിവര്‍ അനുശോചന പത്രകുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com