
ഹിമാചൽ പ്രദേശ്: കുളു ജില്ലയിലെ മലാന-1 ജലവൈദ്യുത പദ്ധതി വെള്ളപ്പൊക്കത്തെ തുടർന്ന് തകർന്നു വീണു(Dam collapses). അപകടത്തിൽ ഒരു ഹൈഡ്ര ക്രെയിൻ, ഒരു ഡമ്പർ ട്രക്ക്, ഒരു റോക്ക് ബ്രേക്കർ എന്നിവയുൾപ്പെടെയുള്ള ഭാരമേറിയ യന്ത്രങ്ങളും വാഹനങ്ങളും ഒഴുകിപ്പോയതായാണ് വിവരം. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വെള്ളിയാഴ്ച പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇതാണ് അവെള്ളപൊക്കത്തിന് കാരണമായത്. അതേസമയം കനത്ത മഴയെ തുടർന്ന് ഇന്ന് രാവിലെ 10:00 മണി വരെ 383 റോഡുകൾ തകർന്നതായാണ് വിവരം. 747 വൈദ്യുതി ട്രാൻസ്ഫോർമറുകൾ തകരാറിലായതായും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.