
മംഗളൂരു: മാൽപെയിൽ മീൻ മോഷ്ടിച്ചു എന്നാരോപിച്ച് ദലിത് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ദലിത് വനിത തന്റെ മീൻ മോഷ്ടിച്ചുവെന്ന് പ്രദേശവാസിയായ ലക്ഷ്മി ഭായി ആരോപിക്കുകയായിരുന്നു. ദലിത് വനിതയെ ജാതീയമായി അധിക്ഷേപത്തോടെ ആക്രോശിച്ച നാലുപേർ അവരെ മരത്തിൽ കെട്ടിയിടുകയും ആൾക്കൂട്ടം മർദ്ദിക്കുകയും ചെയ്തു. പീഡനത്തിന്റെ വിഡിയോ ബുധനാഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് സംഭവം പുറം ലോകമറിഞ്ഞത്.
മറ്റുള്ളവർ രംഗം കണ്ടുനിന്നു. സംഭവവുമായി ബന്ധപ്പെട്ട് ലക്ഷ്മിഭായി, സുന്ദർ, ശിൽപ, പേര് വെളിപ്പെടുത്താത്ത ഒരു പ്രദേശവാസി എന്നിവരെ അറസ്റ്റ് ചെയ്തതായി എ.എസ്.പി ഡോ. കെ. ആരൻ പറഞ്ഞു. അവിടെയുണ്ടായിരുന്ന ആൾക്കൂട്ടം ഇടപെടാതെ മർദനം കണ്ടു നിന്നത് മനുഷ്യത്വരഹിതമായെന്ന് ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ. കെ. വിദ്യാകുമാരി പറഞ്ഞു.