

ജയ്പൂർ: രാജസ്ഥാനിലെ ചുരു ജില്ലയിൽ മതപരമായ ഘോഷയാത്രയ്ക്കിടെ ഒരു കൂട്ടം ദളിത് പുരുഷന്മാരെ ആക്രമിച്ചതായി പരാതി(Dalit) . ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിനാണ് മർദിച്ചതെന്നാണ് വിവരം. ഞായറാഴ്ച സദാസർ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ശ്രീകോവിലിൽ പ്രവേശിക്കാൻ തുടങ്ങവെ ദളിത് യുവാക്കളെ സൂർദാസ് സ്വാമി, ശങ്കർലാൽ, ഹിമ്മത് കുമാർ, അനിൽ എന്നിവരുൾപ്പെടെ ചില ഗ്രാമവാസികൾ തടയുകയായിരുന്നു. ദളിതരായതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് പ്രതികൾ പറഞ്ഞതായി പരാതിക്കാരൻ ആരോപിച്ചു.
അതേസമയം ഒളിവിൽ പോയ 4 പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.