ആർജെഡിയിൽനിന്നു രാജിവച്ച് ദലിത് നേതാവ് ശ്യാം രജക്; നിതീഷിനൊപ്പം ചേർന്നേക്കും

ആർജെഡിയിൽനിന്നു രാജിവച്ച് ദലിത് നേതാവ് ശ്യാം രജക്; നിതീഷിനൊപ്പം ചേർന്നേക്കും
Published on

പട്ന: ബിഹാറിലെ പ്രമുഖ ദലിത് നേതാവും മുൻ മന്ത്രിയുമായ ശ്യാം രജക് ആർജെഡിയിൽനിന്നു രാജിവച്ചു. ആർജെഡി നേതൃത്വം വിശ്വാസ വഞ്ചന കാണിച്ചതിനാണ് പാർട്ടി വിടുന്നതെന്നു ശ്യാം പറഞ്ഞു. ഉടൻ ജനതാദളിൽ (യു) ചേരുമെന്നാണു വിവരം. മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആർജെഡിയിൽനിന്നു രാജി പ്രഖ്യാപനം നടത്തിയത്.

ബിഹാറിൽ കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സീറ്റു നിഷേധിക്കപ്പെട്ടതാണു ശ്യാം രജക് ആർജെഡി വിടാനുള്ള കാരണം. ശ്യാമിന്റെ നിയമസഭാ മണ്ഡലമായിരുന്ന ഫുൽവാരി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഐ (എംഎൽ) ലിബറേഷനു വിട്ടു കൊടുത്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്യാം ആവശ്യപ്പെട്ട സമസ്തിപുർ മണ്ഡലം കോൺഗ്രസിനും വിട്ടു നൽകി.

Related Stories

No stories found.
Times Kerala
timeskerala.com