
ബറേലി: യുപിയിലെ മൊറാദാബാദിൽ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു(kidnap). പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഞായറാഴ്ചയാണ് കാണാതായത്. തിങ്കളാഴ്ചയോടെ പോലീസ് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
എന്നാൽ തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി. മാത്രമല്ല; പ്രതികൾ ചേർന്ന് പെൺകുട്ടിയെ മതം മാറ്റാൻ ശ്രമിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഷാക്കിർ, മുഹമ്മദ് സമീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, പോക്സോ, എസ്‌സി/എസ്ടി എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.