ധർമ്മശാല : 90-ാം ജന്മദിനത്തിന് നാല് ദിവസം മുമ്പ് തൻ്റെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച് ദലൈലാമ. മരണശേഷം അദ്ദേഹത്തിന് ഒരു പിൻഗാമി ഉണ്ടാകുമോ എന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടു.(Dalai Lama says his institution will continue)
2025 മെയ് 21 ന് ടിബറ്റൻ ഭാഷയിൽ നടത്തിയ, ധർമ്മശാലയിലെ അദ്ദേഹത്തിന്റെ ഓഫീസ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഭാവി ദലൈലാമയെ അംഗീകരിക്കാൻ ഗാഡെൻ ഫോഡ്രാങ് ട്രസ്റ്റിന് മാത്രമേ അധികാരമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
14-ാമത് ദലൈലാമ - ലാമ തോണ്ടപ്പ് എന്നും അറിയപ്പെടുന്ന ടെൻസിൻ ഗ്യാറ്റ്‌സോ - യുടെ 90-ാം ജന്മദിനാഘോഷങ്ങൾ ജൂൺ 30 ന് ധർമ്മശാലയ്ക്കടുത്തുള്ള മക്ലിയോഡ്ഗഞ്ചിലെ പ്രധാന ക്ഷേത്രമായ സുഗ്ലാഗ്ഖാങ്ങിൽ ആരംഭിച്ചു.