
ശ്രീനഗർ: ശ്രീനഗറിലെ ദാൽ തടാകം ആദ്യത്തെ ഖേലോ ഇന്ത്യ വാട്ടർ സ്‌പോർട്‌സ് ഫെസ്റ്റിവലിന് വേദിയാകും(Khelo India Water Sports Festival). ആഗസ്റ്റ് 21 മുതൽ 23 വരെയാണ് ഫെസ്റ്റിവൽ നടക്കുക. റോയിംഗ്, കയാക്കിംഗ്, കനോയിംഗ് തുടങ്ങിയ മത്സരങ്ങളിൽ 400-ലധികം അത്‌ലറ്റുകൾ 3 മെഡൽ ഇനങ്ങളിൽ പങ്കെടുക്കും.
36 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള അത്‌ലറ്റുകളാണ് ഖേലോ ഇന്ത്യ വാട്ടർ സ്‌പോർട്‌സ് ഫെസ്റ്റിവലിൽ പങ്കെടുക്കുക. ജമ്മു-കാശ്മീരിലെ കായിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ശ്രമഫലമായാണ് ദാൽ തടാകം മത്സരങ്ങൾക്ക് വേദിയാകുക.