'സെൻയാർ' ചുഴലിക്കാറ്റ് വരുന്നു : കേരളത്തിലടക്കം ശക്തമായ മഴയ്ക്ക് സാധ്യത | Cyclone Senyar

തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
'സെൻയാർ' ചുഴലിക്കാറ്റ് വരുന്നു : കേരളത്തിലടക്കം ശക്തമായ മഴയ്ക്ക് സാധ്യത | Cyclone Senyar

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലാക്ക കടലിടുക്കിൽ തീവ്ര ന്യൂനമർദവും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ശ്രീലങ്കയുടെ സമീപപ്രദേശങ്ങളിലുമായി മറ്റൊരു ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്.(Cyclone Senyar approaching, Heavy rain likely in states including Kerala)

മലാക്ക കടലിടുക്കിലെ തീവ്ര ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 26 ഉച്ചയ്ക്ക് മുൻപായി ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഈ ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ 'സെൻയാർ' എന്ന പേരിലായിരിക്കും അറിയപ്പെടുക. ഈ പേര് നൽകിയിരിക്കുന്നത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) ആണ്.

നവംബർ 26, 27 തീയതികളിൽ നിക്കോബാർ ദ്വീപുകളിൽ നേരിയതോ മിതമായതോ ആയ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയും പ്രതീക്ഷിക്കുന്നു. 28 മുതൽ 29 വരെ മഴയുടെ ശക്തി കുറയും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com