ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്; ചെന്നൈ അടക്കം 3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Cyclone Ditwah

ശ്രീലങ്കയിൽ മരണസംഖ്യ 334 ആയി ഉയർന്നു.
ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്; ചെന്നൈ അടക്കം 3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Cyclone Ditwah
Updated on

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'ഡിറ്റ്‌വാ' ചുഴലിക്കാറ്റ് ദുർബലമാകുന്നതായി റിപ്പോർട്ട്. എന്നാൽ, ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.(Cyclone Ditwah, Orange alert in various districts of Tamil Nadu)

അവധി പ്രഖ്യാപിച്ച ജില്ലകൾ ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ എന്നിവയാണ്. ചെന്നൈയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളത്. അതിശക്തമായ മഴ തുടരാനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തമിഴ്‌നാട്ടിൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്. ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയ ശ്രീലങ്കയിൽ മരണസംഖ്യ 334 ആയി ഉയർന്നു. ശ്രീലങ്കയിൽ 370 പേരെ കാണാതായിട്ടുണ്ട്. രാജ്യത്ത് ആകെ 12 ലക്ഷം പേരെ ദുരിതം ബാധിച്ചതായും സർക്കാർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com