ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് ; ശ്രീ​ല​ങ്ക​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു | Ditwah cyclone

ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ ക​ണ​ക്കു​പ്ര​കാ​രം 176 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.
Ditwah cyclone
Updated on

കൊ​ളം​ബോ : ദി​ത്വ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച ശ്രീ​ല​ങ്ക​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. പേ​മാ​രി​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും 132 പേ​ർ മ​രി​ച്ചെ​ന്നാ​ണ് നി​ഗ​മ​നം. ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ ക​ണ​ക്കു​പ്ര​കാ​രം 176 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ ശ്രീ​ല​ങ്ക​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​മാ​ണി​ത്. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം പ​ല​യി​ട​ങ്ങ​ളി​ലും ആ​ശ​യ​വി​നി​മ​യം ത​ട​സ​പ്പെ​ട്ടു. മ​ര​ണ​സം​ഖ്യ ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ സേ​ന അ​റി​യി​ച്ചു.ശ്രീ​ല​ങ്ക​ൻ തീ​ര​ത്തി​നു സ​മീ​പ​ത്ത് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന ചു​ഴ​ലി​ക്കാ​റ്റ് തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

അതേ സമയം, ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്കെന്ന് റിപ്പോർട്ട്. നിലവിൽ നാഗപ്പട്ടണം വേദാരണ്യത്തിന് 80 കിലോമീറ്റർ അകലെയാണ്. പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരത്തെത്തും. മണിക്കൂറില്‍ 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്. തമിഴ്നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്.

തിങ്കളാഴ്ച വരെ തമിഴ്നാട് -ആന്ധ്രാ തീരത്ത്‌ മഴ തുടരും. പുതുച്ചേരിയിലും തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ അടക്കം 13 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ആകെ 6000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി റവന്യൂ മന്ത്രി അറിയിച്ചു.

വിവിധ ജില്ലകളിലായി എൻഡിആർഎഫ്-എസ്ഡിആർഎഫ് സംഘങ്ങൾ സജ്ജമായിട്ടുണ്ട്. വേദാരണ്യത്ത് 9000 ഏക്കർ ഉപ്പുപ്പാടം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കടലൂർ ജില്ലയിൽ 929 ഗർഭിണികളെ സുരക്ഷിത കേന്ദങ്ങളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com