ബെംഗളൂരു: കർണാടകയിൽ എ.ഡി.ജി.പി.യുടെ പേര് ഉപയോഗിച്ച് സൈബർ തട്ടിപ്പ്. ജയിൽ എ.ഡി.ജി.പി. ദയാനന്ദിന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നാണ് തട്ടിപ്പ് സംഘം പണപ്പിരിവ് നടത്തുന്നത്.(Cyber fraud in the name of ADGP in Karnataka)
മെസഞ്ചർ വഴിയാണ് തട്ടിപ്പ് സംഘം സുഹൃത്തുക്കളോടും മറ്റും പണം ആവശ്യപ്പെട്ടത്. സൈബർ പോലീസിൽ പരാതി നൽകിയിട്ടും തട്ടിപ്പ് തുടരുകയാണെന്ന് എ.ഡി.ജി.പി. പറയുന്നു.
എ.ഡി.ജി.പി.യുടെ പേരിൽ മൂന്ന് തവണ വ്യാജ അക്കൗണ്ട് തുറന്നതായാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ പേരിൽ തന്നെ തട്ടിപ്പ് നടന്നത് സൈബർ സുരക്ഷാ രംഗത്തെ വെല്ലുവിളികൾ വർദ്ധിപ്പിക്കുന്നു.