
ഇൻഡോർ: മധ്യപ്രദേശിൽ സൈബർ തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ(Cyber fraud). പൈജാസ് പേയ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ മുൻ ജീവനക്കാരനായ നിഷാന്ത് സോണിയാണ് അറസ്റ്റിലായത്.
ഈ വർഷം ആദ്യം കമ്പനിയിൽ നിന്നും 30.56 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ് നടത്തന്നതായി കണ്ടെത്തിയിരുന്നു. കമ്പനിയിലെ മറ്റൊരു ജീവനക്കാരനായ കോമൾചന്ദ് കുശ്വാഹയുടെ ലോഗിൻ ക്രെഡൻഷ്യലുകൾ മോഷ്ടിച്ചുകൊണ്ടാണ് ഇയാൾ പണം തട്ടിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.