

വിവാഹത്തിന് ശേഷം സ്ത്രീകള്‍ താലി ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന പരാമര്‍ശത്തിന്റെ പേരില്‍ ഗായിക ചിന്മയി ശ്രീപദയ്ക്കും ഭര്‍ത്താവും നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രനുമെതിരേ സൈബര്‍ ആക്രമണം. താലി ധരിക്കുന്നത് സ്ത്രീകളുടെ വ്യക്തിപരമായ തീരുമാനമാണെന്നും താൻ ഒരിക്കലും തന്റെ ഭാര്യയോട് നിർബന്ധപൂർവ്വം താലി ധരിക്കാൻ ആവശ്യപ്പെടില്ലെന്നുമുള്ള പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവച്ചു. പിന്നാലെ, താലി ധരിക്കുന്നത് തിരഞ്ഞെടുപ്പാണോ അതോ സാംസ്‌കാരിക പാരമ്പര്യമാണോ എന്ന ചോദ്യം സാമൂഹികമാധ്യമങ്ങളില്‍ ഉയര്‍ന്നു. തുടന്നത് രാഹുല്‍ രവീന്ദ്രനെതിരായ സൈബർ ആക്രമണമായി മാറുകയായിരുന്നു. ആക്രമണം പരിധിവിട്ടതോടെ ഹൈദരാബാദ് പോലീസ് കേസെടുക്കുമെന്ന സൂചന നല്‍കി. തങ്ങള്‍ക്കെതിരായ ആക്രമണം ചിന്മയി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. (Cyber Attack)
രാഹുൽ രവീന്ദ്രന്റെ അഭിമുഖമാണ് ചർച്ചകൾക്ക് വഴിവച്ചത്. പുരുഷന്മാര്‍ വിവാഹിതരാണ് എന്നത് കാണിക്കാന്‍ പ്രത്യക്ഷത്തില്‍ ഒന്നുമില്ല. എന്നിട്ടും സ്ത്രീകള്‍ മാത്രം അതിന്റെ അടയാളം ധരിക്കണമെന്ന് പറയുന്നത് തെറ്റാണ്', എന്നായിരുന്നു രാഹുല്‍ രവീന്ദ്രന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പിന്നീട് തുടർച്ചയായി ചിന്മയയ്ക്കും രാഹുലിനുമെതിരെ വൻ സൈബർ ആക്രമണമായിരുന്നു. ചിന്മയിയെ പോലുള്ളവര്‍ക്ക് കുട്ടികള്‍ ഉണ്ടാവാന്‍ പാടില്ലെന്നും, ഉണ്ടായാല്‍ തന്നെ ഉടനേ മരിക്കണമെന്നുംവരെ ആളുകള്‍ പ്രതികരിച്ചു. ഇരുവര്‍ക്കുമെതിരേ അസഭ്യപരാമര്‍ശങ്ങളും ഉയര്‍ന്നു.
പിന്നാലെ, ഹൈദരാബാദ് കമ്മിഷണര്‍ വി.സി. സജ്ജനാരിനെ ടാഗ് ചെയ്ത് തനിക്കെതിരായ ആക്രമണങ്ങള്‍ ചിന്മയി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കേസ് നല്‍കാന്‍ തയ്യാറാണെന്നും 15 വര്‍ഷമെടുത്താലും നിയമം അതിന്റെ വഴിക്ക് പോവട്ടെ എന്നുമായിരുന്നു കമ്മീഷണറെ ടാഗ് ചെയ്തുകൊണ്ട് ചിന്മയിയുടെ എക്‌സ് പോസ്റ്റ്. അദ്ദേഹം ഇത് ഹൈദരാബാദ് സിറ്റി പോലീസിന്റേയും സൈബര്‍ ക്രൈം ഡിപ്പാര്‍ട്‌മെന്റിന്റേയും ശ്രദ്ധയില്‍പ്പെടുത്തി. ഇതിന് ഗായിക നന്ദിയും പറഞ്ഞു.