
ചെന്നൈ: ശിവഗംഗ ജില്ലയിലെ കസ്റ്റഡി മരണക്കേസിൽ കൊല്ലപ്പെട്ട അജിത് കുമാറി(27)ന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു(Custodial death).
ശിവഗംഗയിലെ മദപുരം ക്ഷേത്രത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന അജിത് കുമാർ കഴിഞ്ഞ മാസമാണ് മോഷണ കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപെട്ടത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അജിത് കുമാറിന്റെ ശരീരത്തിൽ 40 ലധികം മുറിവുകൾ കണ്ടെത്തിയിരുന്നു. ഈ കേസിൽ വിധി പറഞ്ഞ മദ്രാസ് ഹൈക്കോടതിയാണ് നഷ്ടപരിഹാരം നൽകാൻ വിധി പറഞ്ഞത്.