കൂപ്പുകുത്തി രൂപ; നേട്ടം കൊയ്ത് പ്രവാസികൾ | Currency Updates

കൂപ്പുകുത്തി രൂപ; നേട്ടം കൊയ്ത് പ്രവാസികൾ | Currency Updates
Published on

അബുദാബി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യത്തിൽ നേട്ടം കൊയ്ത് പ്രവാസികൾ(Currency Updates). ഒരു ദിർഹത്തിന് 23.47 രൂപ വിനിമയ നിരക്ക് എന്ന ആനുകൂല്യമാണ് ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് ലഭിച്ചത്. ശമ്പളം ലഭിച്ച സമയം കൂടി ആയതിനാൽ എക്സ്ചേഞ്ചുകളിലും തിരക്കു കൂടുതലായിരുന്നു.  ഇടപാടിൽ 15 % വർധനയുണ്ടെന്ന് വിവിധ എക്സ്ചേഞ്ചുകൾ അറിയിച്ചു. എന്നാൽ രാജ്യാന്തര നിരക്ക് പൂർണമായും ലഭിക്കുന്നതും സേവന നിരക്കില്ലാത്തതുമായ ഓൺലൈൻ ആപ്പ് ഇടപാടുകൾക്കായിരുന്നു ഈ അവസരത്തിൽ തിരക്ക് കൂടുതലായി അനുഭവപ്പെട്ടത്.

യുഎഇയിൽ ഇന്നലെ വിവിധ ഓൺലൈൻ ആപ്പുകളിൽ ഒരു ദിർഹത്തിന് 23.47 രൂപ ലഭിച്ചു. രാജ്യാന്തര വിനിമയ നിരക്കിൽ തന്നെ അധിക പണച്ചെലവില്ലാതെ അയയ്ക്കാമെന്നതാണ് ഓൺലൈൻ ഇടപാടിനെ പ്രവാസികൾ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം. എന്നാൽ, ഫോണിൽ ഈ സൗകര്യം ഇല്ലാത്തവർ സുഹൃത്തുക്കൾ വഴി പണം അയയ്ക്കുന്ന സാഹചര്യവും ഇന്നലെ ഉണ്ടായി. അയച്ച ഉടൻ പണം അക്കൗണ്ടിൽ ക്രെഡിറ്റാകുന്നതും പ്രവാസികളെ സംബന്ധിച്ച് മറ്റൊരു നേട്ടമാണ്.

സ്മാർട് ഫോൺ സൗകര്യമില്ലാത്തവർ എക്സ്ചേഞ്ചുകളിൽ പോയി പരമ്പരാഗത മാതൃകയിൽ പണം അയയ്ക്കുന്ന കാഴ്ചയും ഉണ്ടായിരുന്നു. കുറഞ്ഞ തുക അയയ്ക്കാനും 23 ദിർഹം സർവീസ് ചാർജ് നൽകണമെന്നത് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളെ ബുദ്ധിമുട്ടിലാക്കി.

Related Stories

No stories found.
Times Kerala
timeskerala.com