CSR half price scam : മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കണം: പകുതി വില തട്ടിപ്പ് കേസിൽ ആനന്ദകുമാറിൻ്റെ ഹർജിയിൽ സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

നടന്നത് 500 കോടിയുടെ തട്ടിപ്പ് ആണെന്നും, എല്ലാ കാര്യങ്ങളും പുറത്തുവരണമെന്നും ജസ്റ്റിസ് ജെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
CSR half price scam

ന്യൂഡൽഹി : പകുതി വില തട്ടിപ്പ് കേസിൽ പ്രതിയായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിൻ്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. (CSR half price scam)

ഇയാളുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടു. നടന്നത് 500 കോടിയുടെ തട്ടിപ്പ് ആണെന്നും, എല്ലാ കാര്യങ്ങളും പുറത്തുവരണമെന്നും ജസ്റ്റിസ് ജെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഇത് കൊണ്ട് ആർക്കാണ് നേട്ടമുണ്ടായത് എന്ന കാര്യം അറിയണമെന്നും കോടതി ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com