
ഡൽഹി: പാക്കിസ്ഥാനി യുവതിയെ വിവാഹം കഴിച്ച സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു. വിവാഹ വിവരങ്ങൾ മറച്ചുവെച്ചതിനാണ് നടപടി.ജമ്മു കാഷ്മീർ സ്വദേശി മുനീർ അഹമ്മദിനെയാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്.
ജവാന്റെ പ്രവൃത്തി സേനയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ നടപടി എടുത്തത്.
പാക്കിസ്ഥാനിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ട് ജവാന്റെ ഭാര്യ ജമ്മു കാഷ്മീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഈ ആവശ്യം കോടതി അംഗീകരിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ ജവാന്റെ ഭാര്യക്ക് ഇന്ത്യയിൽ തുടരാൻ അനുമതി ലഭിച്ചു. വിഷയം കോടതിയിൽ എത്തിയതോടെയാണ് ജവാനുമായി പാക്കിസ്ഥാനി യുവതിയുടെ വിവാഹം കഴിഞ്ഞ വിവരം പുറത്തറിയുന്നത്.
2024 മെയ് 24 ന് അഹമ്മദ് ഖാനെ പാകിസ്താനി യുവതിയെ വിവാഹം കഴിച്ചത്.ഇന്ത്യയിലെയും പാകിസ്ഥാനിലെയും പുരോഹിതന്മാർ വീഡിയോ കോൺഫറൻസിംഗിലൂടെ മത ആചാരപ്രകാരം വിവാഹം നടത്തിയത്.