തിങ്ങിനിറഞ്ഞ് ഭക്തർ ; ഒഡിഷയിലെ പുരിയിൽ രഥയാത്രക്കിടെ അപകടം |accident Puri Rath yatra
ഒഡിഷ : ഒഡിഷയിൽ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന പുരി രഥയാത്രക്കിടെ അപകടം. അപകടത്തിൽ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ.
ജഗന്നാഥ ക്ഷേത്രത്തിലെ വാർഷിക രഥയാത്രക്കിടെയാണ് അപകടം ഉണ്ടായത്. ലക്ഷക്കണക്കിന് തീർത്ഥാടകരാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ പങ്കെടുക്കാനെത്തി ചേരുന്നത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
എല്ലാ വര്‍ഷവും ജൂണ്‍- ജൂലൈ മാസങ്ങളിലാണ് പുരി രഥയാത്ര നടക്കുക.ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നും ജഗന്നാഥനും ബലഭദ്രനും സുഭദ്രയും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഗുണ്ഡിച ക്ഷേത്രത്തിലേക്കാണ് രഥയാത്ര നടത്തുക. പതിനായിരക്കണക്കിന് ഭക്തരാണ് ഈ രഥയാത്രയില്‍ പങ്കെടുക്കാനായി ഇവിടെയെത്തുക.
ഏഴു ദിവസം തങ്ങിയ ശേഷമാണ് ജഗന്നാഥനും സഹോദരങ്ങളും മടക്കയാത്ര നടത്തുക. ബാഹുദ യാത്ര എന്നറിയപ്പെടുന്ന മടക്കയാത്ര ഈ വര്‍ഷം ജൂലൈ നാലിനാണ് അരങ്ങേറുക. ആഷാഢ മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വിതീയ തിഥി അഥവാ രണ്ടാം ദിവസമാണ് ഇത്.ഹേര പഞ്ചമി, ബാഹുദ യാത്ര, നിലാദ്രി ബിജെ എന്നിവയാണ് രഥയാത്രയുടെ ഭാഗമായുള്ള മറ്റു പ്രധാന ചടങ്ങുകള്‍.
രഥം വലിക്കുന്നത് പാപമോക്ഷം നല്‍കുമെന്ന വിശ്വാസവും രഥയാത്രയുടെ ഭാഗമാവാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നു. ലോകത്തിലെ പലഭാഗത്തു നിന്നും ഭക്തര്‍ ഇവിടേക്ക് എത്തുന്നു.