കാമുകന്റെ ഫ്ലാറ്റിൽ നിന്ന് കോടികൾ മോഷ്ടിച്ചു, പിന്നാലെ പരാതിയും; യുവതിയെ കുടുക്കി സിസിടിവി ദൃശ്യങ്ങള്‍ | CCTV footage traps woman

ഭര്‍ത്തൃസഹോദരനൊപ്പം ബുര്‍ഖ ധരിച്ചെത്തി കാമുകന്റെ ഫ്‌ലാറ്റില്‍ നിന്നും ഒന്നര കോടി രൂപ മോഷ്ടിച്ചു, പിന്നാലെ ബാഗ് മോഷണം പോയെന്ന് പരാതിയുമായി പോലീസ് സ്റ്റേഷനിൽ
woman
Published on

ഭോപ്പാല്‍: ഭര്‍ത്തൃസഹോദരനൊപ്പം ചേര്‍ന്ന് കാമുകന്റെ ഫ്‌ലാറ്റില്‍ നിന്നും കോടികള്‍ മോഷ്ടിച്ച യുവതി അറസ്റ്റിൽ. മധ്യപ്രദേശില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ശിവാലി ജേഡനാണ് പിടിയിലായത്. ലിവ് ഇന്‍ പങ്കാളിയായ അങ്കുഷിന്റെ വീട്ടില്‍ നിന്നാണ് ഇവര്‍ പണം മോഷ്ടിച്ചത്. വസ്തു ഇടപാടില്‍ അങ്കുഷിന് ലഭിച്ച ഒന്നര കോടി രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.

മോഷണശേഷം തന്റെയും അങ്കുഷിന്റെയും ബാഗുകള്‍ മോഷണം പോയെന്നാരോപിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. പരാതി അന്വേഷിച്ച പോലീസ്, മോഷണം നടത്തിയ ആള്‍ തന്നെയാണ് പരാതിയുമായി എത്തിയതെന്ന് കണ്ടെത്തി.

പൊലീസിന്റെ അന്വേഷണത്തില്‍, അന്നേ ദിവസം രണ്ട് പേര്‍ ബുര്‍ഖ ധരിച്ച് ഫ്‌ലാറ്റിലേക്ക് കയറിപ്പോവുകയും ഇറങ്ങി വരുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബുര്‍ഖ ധരിച്ചെത്തിയവരില്‍ ഒരാള്‍ ശിവാലി തന്നെയാണെന്ന് പോലീസിന് വ്യക്തമായത്. എന്നാല്‍ ശിവാലിയുടെ സഹായിയെ കുറിച്ച് അറിഞ്ഞപ്പോള്‍ പോലീസ് ഞെട്ടി. ബുര്‍ഖ ധരിച്ചെത്തിയ മറ്റേയാള്‍ ശിവാലിയുടെ ഭര്‍ത്താവിന്റെ അനിയനായ ധിരു ഥാപ്പയായിരുന്നു. പൊലീസില്‍ ജോലി ചെയ്തിരുന്ന ഥാപ്പയെ ക്രമക്കേടിന്റെ പേരില്‍ നേരത്തെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഏറെ കാലമായി വിവാഹിതയായ ശിവാലി ബിസിനസുകാരനായ അങ്കുഷിനൊപ്പമായിരുന്നു താമസം. ഇരുവരും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പുതിയ ബിസിനസോടെ അങ്കുഷ് തന്നെ വിട്ട് പോകുമോയെന്ന ഭയമായിരുന്നു ശിവാലിക്ക്. തുടര്‍ന്നാണ് ഭര്‍തൃസഹോദരനായ ധിരു ഥാപ്പയെ ഒപ്പം കൂട്ടി പണം മോഷ്ടിച്ചത്. ശിവാലിയായിരുന്നു മോഷണത്തിന്റെ ആസൂത്രണം നടത്തിയതെന്നും പോലീസ് പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com