
മധ്യപ്രദേശ്: ദാമോ ജില്ലയിൽ മാൾട്ടി നദിക്കരയിൽ ഇരുന്ന സ്ത്രീയെ മുതല കൊന്നു(Crocodile). കണിയാഗട്ട് പാട്ടി ഗ്രാമത്തിലെ മാൽതി ബായി(40) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
സ്ത്രീ നദിയിൽ കുളിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് ആക്രണം നടന്നത്. മുതല സ്ത്രീയെ ആക്രമിച്ച് വെള്ളത്തിലൂടെ വലിച്ചിഴയ്ക്കുന്നത് കണ്ട ഗ്രാമവാസികൾ സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വിവരം അറിഞ്ഞെത്തിയ വനം വകുപ്പും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ പിന്നീട് 40 കിലോമീറ്റർ അകലെയുള്ള നദിയുടെ ഭാഗത്ത് നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മുതലകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതിനാൽ ഗ്രാമവാസികൾ നദിയിലിറങ്ങരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.