ചെന്നൈ : തിരുപ്പൂരിൽ എസ് ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പോലീസ് വെടിവച്ച് കൊന്നു. തിരുപ്പൂരിലാണ് സംഭവം. മണികണ്ഠൻ എന്നയാളാണ് മരിച്ചത്.(Criminal killed in police encounter in Tamil Nadu)
അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പോലീസിനെ ഇയാൾ ആക്രമിച്ചുവെന്നും അതിനാലാണ് വെടിയുതിർത്തതെന്നും ആണ് വിശദീകരണം. ഒരു പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. സ്പെഷ്യൽ എസ്‌ഐ ഷണ്മുഖസുന്ദരം ആണ് കൊല്ലപ്പെട്ടത്.