വഡോദര: കുപ്രസിദ്ധമായ 'ചുയി' സംഘത്തിലെ ആറ് അംഗങ്ങളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു(Chui gang). സൂരജ് കഹാർ, ക്രുണാൽ കഹാർ, ദീപക് കഹാർ, പാർത്ത് ബ്രഹ്ഭട്ട്, പ്രദീപ് തക്കർ, രവി മാച്ചി എന്നിവരാണ് അറസ്റ്റിലായത്.
ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരാൾ ഒളിവിലാണെന്നാണ് വിവരം. ചുയി സംഘത്തിനെതിരെ 128-ലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ കൊലപാതകം, കൊലപാതകശ്രമം, ഭീഷണി മുഴക്കൽ, നിരോധന നിയമപ്രകാരമുള്ള ഒന്നിലധികം നിയമലംഘനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നുണ്ട്.
ഗുജറാത്ത് കൺട്രോൾ ഓഫ് ടെററിസം ആൻഡ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (ജിസിടിഒസി) പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.