ന്യൂഡൽഹി: 1xBet എന്ന ഓൺലൈൻ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ചൊവ്വാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായതായി ഉദ്യോഗസ്ഥർ പറഞ്ഞു. യുവരാജ് സിംഗ് (43) ഉച്ചയ്ക്ക് 12 മണിയോടെ സെൻട്രൽ ഡൽഹിയിലെ ഏജൻസിയുടെ ഓഫീസിലെത്തി.(Cricketer Yuvraj Singh appears before ED in online betting app case)
ഓൾറൗണ്ടറും ഇടംകൈയ്യൻ ബാറ്റ്‌സ്മാനുമായ അദ്ദേഹത്തെ ഏജൻസി ചോദ്യം ചെയ്യുകയും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം മൊഴി രേഖപ്പെടുത്തുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.