
മുംബൈ: ഇന്ത്യയുടെ സീനിയർ പേസർ മുഹമ്മദ് ഷമി വീണ്ടും ഇന്ത്യൻ കുപ്പായമണിയും(Cricket Updates)! കളിക്കളത്തിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്ന ഷമി, ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന സീരിസുകളിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല; ചാമ്പ്യൻസ് ട്രോഫിയിലും ഷമി ഇന്ത്യയ്ക്ക് വേണ്ടി കളിക്കും. എന്നാൽ ബി.സി.സി.ഐയുടേയും നാഷണൽ ക്രിക്കറ്റ് അക്കാദമിയുടേയും അനുമതിയുണ്ടെങ്കിൽ മാത്രമേ ഷമിക്ക് വീണ്ടും ടീമിലേക്ക് തിരിച്ചെത്താനാവൂ.
2023 ലോകകപ്പിന് ശേഷം വലതു കാലിൽ നടത്തിയ ശസ്ത്രക്രിയ മൂലമാണ് ഷമി കളിക്കളത്തിൽ നിന്നും വിട്ടു പോയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്താൻ വലിയ ശ്രമമാണ് ഷമി നടത്തുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വൈറ്റ് ബാൾ ക്രിക്കറ്റിൽ ഷമി കളിക്കുന്നുണ്ട്.
ഹരിയാനക്കെതിരെ നടക്കുന്ന വിജയ് ഹസാര ട്രോഫിയിലെ പ്രീ-ക്വാർട്ടർ മത്സരം ഷമിയെ സംബന്ധിച്ച് നിർണായകമാണ്. മത്സരത്തിലെ പ്രകടനം മുൻനിർത്തിയാവും ഷമിയുടെ ടീമിലേക്കുള്ള പുനപ്രവേശനം നടക്കുക.