
പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരാ പോയിന്റിന് തെക്കുകിഴക്കായി കടലിൽ കുടുങ്ങിയ യു.എസ് കപ്പലിലെ ജീവനക്കാരെ രക്ഷപെടുത്തി(US ship). ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ രാജ്വീർ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് യുഎസ് കപ്പലായ "സീ ഏഞ്ചലി"ലെ രണ്ട് ജീവനക്കാരെ രക്ഷപെടുത്തിയത്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരാ പോയിന്റിന് 52 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് കപ്പൽ അപകടത്തിൽ പെട്ടത്. ഇത് സംബന്ധിച്ച വിവരം കഴിഞ്ഞ ദിവസം രാത്രി ലഭിച്ചിരുന്നു. കപ്പലിലെ പ്രൊപ്പൽഷനാണ് തകരാറിലായത്. എം.ആർ.സി.സി പോർട്ട് ബ്ലെയറിൽ ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കിയാണ് രക്ഷാപ്രവർത്തനം നടന്നത്.
സമീപത്തുള്ള എല്ലാ വ്യാപാര കപ്പലുകൾക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനത്തെ തുടർന്ന് കപ്പൽ സുരക്ഷിതമായി വലിച്ചിഴച്ച് കാംബെൽ ബേയിലേക്ക് കൊണ്ടുപോയി