ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം തട്ടി: കൊൽക്കത്ത സ്വദേശിക്ക് നഷ്ടമായത് 8.8 ലക്ഷം രൂപ; അന്വേഷണം ആരംഭിച്ച് പോലീസ് | Credit card fraud

ഇയാളുടെ ക്രെഡിറ്റ് കാർഡുകളിൽ നിന്നും 8.8 ലക്ഷം രൂപ നഷ്ടപെട്ടതായാണ് വിവരം.
money
Published on

കൊൽക്കത്ത: കൊൽക്കത്തയിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം തട്ടിയതായി പരാതി(Credit card fraud). സർസുന നിവാസിയായ പങ്കജ് കുമാർ ആണ് പരാതി നൽകിയിരിക്കുന്നത്. ഇയാളുടെ ക്രെഡിറ്റ് കാർഡുകളിൽ നിന്നും 8.8 ലക്ഷം രൂപ നഷ്ടപെട്ടതായാണ് വിവരം.

സിം സ്വാപ്പ് ടെക്നിക് ഉപയോഗിച്ചോ പാസ്സ്‌വേർഡ് തട്ടിയെടുത്തോ ആണ് ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നടക്കാൻ സാധ്യതെയെന്ന് പോലീസ് പറഞ്ഞു. ഈ മാസം ആദ്യമാണ് സംഭവം നടന്നത്. കുമാറിന്റെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഓൺലൈനിൽ നിന്നും പ്രതി സാധനങ്ങൾ വാങ്ങാൻ ശ്രമിച്ചു.

സംശയാസ്പദമായ രീതിയിൽ ഒ.ടി.പികൾ ലഭിച്ചെങ്കിലും 20 മിനിറ്റിനുള്ളിൽ ഇടപാടുകൾ പൂർത്തിയായി. കുമാർ ഉടൻ തന്നെ രണ്ട് ബാങ്കുകളെയും വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com