ഡൽഹി : സി. പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയാകും.പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷം ബിജെപി അധ്യക്ഷൻ ജെ പി നദ്ദ സി.പി. രാധാകൃഷ്ണനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.നിലവിൽ മഹാരാഷ്ട്ര ഗവർണറായ രാധാകൃഷ്ണൻ തമിഴ്നാട് സ്വദേശിയാണ്.
ആർഎസ്എസിലൂടെ ആയിരുന്നു സി പി രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശനം. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനായും കേരളത്തിന്റെ പ്രഭാരിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്.