
സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്ന് സിപിഐഎം പി ബി യോഗത്തിൽ ധാരണ.പാർട്ടി സെന്ററിലെ പി ബി അംഗങ്ങൾ കൂട്ടായി ചുമതല നിർവഹിക്കാനും, ഏകോപനത്തിനായി കോർഡിനേറ്ററെ ചുമതലപെടുത്താനുമാണ് ധാരണ. നാളെ ആരംഭിക്കുന്ന കേന്ദ്ര കമ്മറ്റിയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പേര് കോർഡിനേറ്റർ സ്ഥാനത്തേക്ക് ഉയർന്നു വന്നതായാണ് സൂചന. പോളിറ്റ് ബ്യുറോ യുടെ നിർദേശം നാളെ ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ വക്കും. കേന്ദ്ര കമ്മറ്റിയിൽ നടക്കുന്ന ചർച്ചകളിൽ ആകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.