CPIM : 'ആയിര കണക്കിന് ആദിലുമാർ ഈ കശ്‌മീർ താഴ്വരയിൽ ഉണ്ട്': ആദിൽ ഷായുടെ കുടുംബത്തെ കണ്ട് CPIM പ്രതിനിധി സംഘം

ആദിലിന്റെ ബാപ്പ സെയ്ദ് ഹൈദർ ഷായെ ഇന്ന് ശ്രീനഗറിൽ വച്ച് കണ്ടുവെന്നും, വീടിന്റെ ഏക അത്താണിയായ മകന്റെ വിയോഗത്തെക്കുറിച്ച് സെയ്ദ് ഹൈദർ ഷാ ഒരിക്കൽപോലും ആകുലപ്പെട്ടില്ല എന്നും കൂട്ടിച്ചേർത്തു.
CPIM : 'ആയിര കണക്കിന് ആദിലുമാർ ഈ കശ്‌മീർ താഴ്വരയിൽ ഉണ്ട്': ആദിൽ ഷായുടെ കുടുംബത്തെ കണ്ട് CPIM പ്രതിനിധി സംഘം
Published on

ശ്രീനഗർ : സി പി ഐ എം പ്രതിനിധി സംഘം കാശ്‌മീർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായി കാശ്മീരിൽ എത്തി. എം എ ബേബിയാണ് സംഘത്തെ നയിക്കുന്നത്. ഇവർ പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ആദിൽ ഷായുടെ കുടുംബത്തെ സന്ദർശിച്ചു. (CPIM delegation meets Adil’s family)

രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രമാണിത് എന്ന് സമൂഹ മാധ്യമത്തിലൂടെ ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 22ന് പഹൽഗാമിലെ ടൂറിസ്റ്റുകൾക്ക് നേർക്ക് തീവ്രവാദികൾ നിറയൊഴിച്ചപ്പോൾ ജീവൻ തൃണവൽഗണിച്ച് അവരോട് പോരാടിയ ഒരാളുണ്ട് - പോണിവാല ആദിൽ ഷാ - യാത്രികരെ കഴുതപ്പുറത്ത് ഏറ്റി പോയിരുന്ന ചെറുപ്പക്കാരൻ. മുസ്ലിം ആയതുകൊണ്ട് വേണമെങ്കിൽ രക്ഷപ്പെടാമായിരുന്നിട്ടും ആദിൽ തീവ്രവാദികളുടെ കയ്യിൽ നിന്ന് തോക്ക് തട്ടിപ്പിറച്ചു സ്വയം രക്തസാക്ഷിത്വം വഹിച്ചു. അദ്ദേഹം കൂട്ടിച്ചേർത്തു.

ആദിലിന്റെ ബാപ്പ സെയ്ദ് ഹൈദർ ഷായെ ഇന്ന് ശ്രീനഗറിൽ വച്ച് കണ്ടുവെന്നും, വീടിന്റെ ഏക അത്താണിയായ മകന്റെ വിയോഗത്തെക്കുറിച്ച് സെയ്ദ് ഹൈദർ ഷാ ഒരിക്കൽപോലും ആകുലപ്പെട്ടില്ല എന്നും പറഞ്ഞ അദ്ദേഹം, തന്റെ മകൻ ചെയ്തതാണ് ശരിയെന്നും അവനെപ്പോലെ ആയിരക്കണക്കിന് ആദിലുമാർ ഈ കാശ്മീർ താഴ്വരയിൽ ഉണ്ടെന്നും നെഞ്ചുറപ്പോടെ ആ പിതാവ് പറഞ്ഞുവെന്നും വ്യക്തമാക്കി. തന്റെ സഹധർമ്മിണിയേയും രക്തസാക്ഷിയായ ആദിലിന്റെ വിധവയെയും കൂട്ടിയാണ് അദ്ദേഹം തങ്ങളെ കാണാൻ വന്നത് എന്നും, കാശ്മീരിനും അതുവഴി രാജ്യത്തിനും ഏറെ പ്രതീക്ഷ നൽകുന്ന വാക്കുകളാണ് സെയ്ദ് ഹൈദർ ഷായുടേത് എന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com